Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

റിയാദില്‍ കേരള മാപ്പിള കലാ അക്കാദമി ഇരുപതാം വാര്‍ഷികം

റിയാദ്: കേരള സംസ്ഥാന മാപ്പിള കലാ അക്കാദമിയുടെ ഇരുപതാം വാര്‍ഷികം റിയാദ് ചാപ്റ്റര്‍ ആഘോഷിക്കുന്നു. മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ അരങ്ങേറും. റിയാദിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 5 വ്യാഴം രാത്രി 8ന് ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മെഹ്ഫില്‍ അരങ്ങേറും. ജൂണ്‍ രണ്ടാം വാരത്തില്‍ വിവിധ മത്സര പരിപാടികള്‍, മെഗ ഗാനമേള എന്നിവ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സംഘാടക സമിതി യോഗത്തയല്‍ അക്കാദമി റിയാദ് ഘടകം പ്രസിഡണ്ട് ജലീല്‍ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൗദി നേഷണല്‍ കമ്മിറ്റി ട്രഷറര്‍ ഇല്യാസ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കാരോളം സ്വാഗതവും ജമാല്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top