
റിയാദ്: താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച വലപ്പാട് വെന്നിക്കല്‍ അപ്പുകുട്ടന്റെ മകന്‍ രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഫൈനല്‍ എക്സ്റ്റ് വിസ നേടി നാട്ടില്‍ പോകാന്‍ തയ്യാറെടുക്കവെയാണ് മരണം. മൃതദേഹം നാളെ വലപ്പാട് പഞ്ചായത്ത് പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ രമ്യ. മക്കള്‍ ഋത്വിക, രോഹിത്. ഫെബ്രുവരി 13ന് ആയിരുന്നു മരണം. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കീഴില്‍ റിയാദ് നൂറാ യൂനിവേഴ്‌സിറ്റി മെയിന്റനന്‍സ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നട്ടിലെത്തിക്കാന്‍ വലപ്പാട് ചാരിറ്റബിള്‍ പ്രസിഡന്റ് നാസ്സര്‍ വലപ്പാട്, വേള്‍ഡ് മലയാളി ഫഡെറേഷന്‍ ജീവകാരുണ്യ പ്രവത്തകന്‍ രാജു പാലക്കാട്, ബന്ധുക്കളായ മുരളി വലപ്പാട്, സന്‍ജു ഒ എസ്, സുഹൃത്തുക്കളായ ഷഫീക്ക്, കൊല്ലം ഷരിഫ്, തൃശൂര്‍ ജില്ലാ ഒ ഐ സി സി പ്രസിഡന്റ്, സുരേഷ് ശങ്കര്‍, വലപ്പാട് ചാരിറ്റബിള്‍ സ്വസൈറ്റി സെക്രട്ടറി ആഷിക്ക് വലപ്പാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
