
റിയാദ്: നാളെ അരങ്ങേറുന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യ ടിക്കറ്റ് നേടാന്‍ അവസരം. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നാളെ 6.30ന് കര്‍ണാടക-മേഘാലയ ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്.
https://www.ticketmx.com/en/d/3167/76th-national-final-2022-23 ടിക്കറ്റ് മാക്‌സ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാം. ആപ്ലിക്കേഷനില്‍ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാന്‍ കഴിയുമെന്നും സംഘാടകര്‍ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ ആപ്ലിക്കേഷന്‍ വഴി നേടാന്‍ കഴിയും.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ രാജ്യത്ത് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെഫി ഫൈനല്‍ മത്സരത്തില്‍ കാണികള്‍ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ പ്രവേശനം. നാളെ വാരാന്ത്യ അവധി ആയതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ കളികാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.