Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

സൗദിയില്‍ വന്‍ ലഹരി വേട്ട

റിയാദ്: സൗദിയുടെ അല്‍ ഖുറയ്യാത്തിലെ അല്‍ ഹദീഥ ചെക്ക് പോസ്റ്റില്‍ വന്‍ ലഹരി ശേഖരം പിടിച്ചെടുത്തു. ജോര്‍ദാനില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കില്‍ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിഗുളികകളാണ് പിടിച്ചെടുത്തത്.

തക്കാളി, ഉറുമാന്‍ പഴം എന്നിവ കയറ്റിയ ട്രക്കിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 20 ലക്ഷത്തിലധികം ഗുളികകള്‍ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 20. മുതല്‍ 50 മില്യണ്‍ ഡോളര്‍ വിലമതിക്കുമെന്നാണ് വിയിരുത്തുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായി നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു.

മയക്കു മരുന്നു കടത്തു സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അതിനിടെ, ജസാനില്‍ മൂന്ന് സ്വദേശി പൗരന്‍മാരെ 57 കിലോ ഗ്രാം ലഹരി ഉത്പ്പന്നങ്ങളുമായി സുരക്ഷാ സേനയിലെ പട്രോള്‍ വിഭാഗം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top