Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

സൗദിയിൽ പാമ്പുകടിയേറ്റു മരിച്ച ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് വിട

റിയാദ്: ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ പാമ്പ് കടിയേറ്റ് മരിച്ച പഞ്ചാബ് സ്വദേശി ഗര്‍വിന്ദര്‍ സിംഗി(26)ന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്‌കരിച്ചു. ഷിപ്പിംഗ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. യാത്രക്കിടെ രണ്ട് ദിവസം വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ച് ട്രക്ക് കണ്ടെത്തിയെങ്കിലും ഗര്‍വിന്ദര്‍ സിംഗിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ തിരച്ചിലില്‍ ട്രക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപം മരുഭൂമിയില്‍ ഗര്‍വിന്ദര്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തി. ട്രക്കില്‍ മൊബൈല്‍ ഫോണും പേഴ്‌സും ഉണ്ടായിരുന്നു. ട്രക്കില്‍ ഇന്ധനവും കേടുപാടുകളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയും കുറ്റകൃത്യം നടന്നതിന്റെ സൂചനകളില്ലെന്നും പൊലീസ് വ്യക്തമായി. പൊലീസ് അന്വേഷണം പൂര്‍ത്തിയായതോടെ മൃതദേഹം വിട്ടുനല്‍കി. അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top