Sauditimesonline

seven abha
വിനോദത്തിന് വിമാനത്താവളത്തില്‍ പുതിയ കേന്ദ്രം; 'സെവന്‍ അബഹ' നാളെ നാടിന് സമര്‍പ്പിക്കും

വിനോദത്തിന് വിമാനത്താവളത്തില്‍ പുതിയ കേന്ദ്രം; ‘സെവന്‍ അബഹ’ നാളെ നാടിന് സമര്‍പ്പിക്കും

അബഹ: സൗദിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് അസീര്‍ പ്രവിശ്യയിലെ അബഹയില്‍ അത്യാധുനിക വിനോദ സമുച്ചയം ‘സെവന്‍ അബഹ’ ആഗസ്ത് 5ന് നാടിനു സമര്‍പ്പിക്കും. സൗദി എന്റര്‍ടൈന്‍മെന്റ് വെഞ്ചേഴ്‌സിന്റെ ആദ്യ വിനോദ കേന്ദ്രമാണിത്. അസീര്‍ ഗവര്‍ണറും ഡെവലപ്‌മെന്റ് അതോറിറ്റി തലവനുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓഗസ്റ്റ് ആറ് മുതലാണ് പ്രവേശനം.

അബഹ രാജ്യാന്തര വിമാനത്താവള സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന സെവന്‍ അബഹ, ‘വിമാനമിറങ്ങുന്നതിന് മുന്‍പേ അസീറിന്റെ സംസ്‌കാരവും മനോഹാരിതയും അനുഭവവേദ്യമാക്കുക’ എന്ന വേറിട്ട ആശയത്തിലൂന്നിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം 14 വിനോദ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സൗദി എന്റര്‍ടൈന്‍മെന്റ് വെഞ്ചേഴ്‌സിന്റെ ബൃഹത് പദ്ധതിയുടെ ആദ്യ ഘട്ടമാണിതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ദാവൂദ് വ്യക്തമാക്കി.

ഫോര്‍മുല ഇ റേസിംഗ് കാര്‍ട്ടുകള്‍, സൈബര്‍ ബൗളിങ്, വിപുലമായ അഡ്വഞ്ചര്‍ ഗെയിമുകള്‍, ഗോള്‍ഫ്, മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ തുടങ്ങി വിവിധ വിനോദ വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ആറ് മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ കലാസാംസ്‌കാരിക ആഘോഷങ്ങളോടെയാകും സെവന്‍ അബഹ കാണികളെ വരവേല്‍ക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top