
റിയാദ്: അരികുവല്‍ക്കരിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക നീതിയാണ് ഇന്ത്യയില്‍ അനിവാര്യമെന്ന് പ്രവാസി വെല്‍ഫെയര്‍ സൗദി കേന്ദ്രകമ്മിറ്റി അംഗം മുഹ്‌സിന്‍ ആറ്റശ്ശേരി. അതിനുുള്ള പോരാട്ടമാണ് പ്രവാസി വെല്‍ഫെയറിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മറ്റി പുതിയ ഭാരവാഹികളായി ഖലീല്‍ പാലോട് (പ്രസിഡന്റ്), ബാരിഷ് ചെമ്പകശ്ശേരി (ജന. സെക്രട്ടറി), എം.പി ഷഹ്ദാന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റിയംഗം അബ്ദുറഹീം തിരൂര്‍ക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയകളില്‍ നിന്നു തെരഞ്ഞെടുത്ത 65 അംഗ ഇലക്ടറല്‍ കോളേജില്‍ നിന്ന് നിര്‍വ്വാഹക സമിതി അംഗങ്ങളെയും മറ്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

അഡ്വ. റെജി, അജ്മല്‍ ഹുസൈന്‍, അഷ്‌റഫ് കൊടിഞ്ഞി (വൈസ് പ്രസിഡന്റുമാര്‍), ഷഹനാസ് സാഹില്‍, സുനില്‍ കുമാര്‍ (സെക്രട്ടറിമാര്‍), സാജു ജോര്‍ജ്ജ്, സലീം മാഹി, സൈനുല്‍ ആബിദ് ടി.എസ്, ശിഹാബ് കുണ്ടൂര്‍, റിഷാദ് എളമരം, അഫ്‌നിദ അഷ്ഫാഖ്, അഖീല്‍ നാസിം, ആയിഷ അലി, അന്‍വര്‍ സാദത്ത് സി.പി, അസ്‌ലം കുനിയില്‍, ബഷീര്‍ പാണക്കാട്, ദാവൂദ് എന്‍.എന്‍, ഇര്‍ഷാദ് പി.പി, ഫൈസല്‍ കൊല്ലം, ഹാരിസ് മക്കാര്‍, നിയാസ് അലി, സിദ്ദിഖ് ആലുവ എന്നിവര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.