Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

സൗദിയില്‍ കോണ്‍ഗ്രസ് ‘ചിന്തന്‍ ശിവിര്‍’; നേതാക്കള്‍ റിയാദില്‍

റിയാദ്: രാഷ്ട്രീയ സംഘടന സംവിധാനത്തില്‍ സമൂല മാറ്റത്തിന് എ ഐ സി സി തുടക്കമിട്ട ‘ചിന്തന്‍ ശിവിര്‍’ സൗദി തലസ്ഥാനത്ത് മാര്‍ച്ച് 3ന് നടക്കും. റിയാദ് നഗരത്തോട് ചേര്‍ന്നുള്ള മുസഹ്മിയയില്‍ പ്രതേകം തയാറാക്കിയ പാര്‍ട്ടി നഗരിയിലാണ് ഏകദിന പഠനശിബിരം.

രാവിലെ 7 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് റിയാദിലെത്തി. കെ പി സി സി പ്രതിനിധികളായി ആര്യാടന്‍ ഷൗക്കത്ത് (കെപിസിസി ജന. സെക്രട്ടറി), ഡോ. സരിന്‍ (കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍) എന്നിവരും തലസ്ഥാനത്തെത്തി.

രണ്ട് സെഷനുകളില്‍ ആര്യാടന്‍ ഷൗക്കത്തും ഡോ. സരിനും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുതിയ കാലത്തേക്ക് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും സജ്ജമാക്കാനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സമ്മേളനം വേദിയാകും.

നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള റീജിണല്‍ പ്രസിഡന്റുമാരും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആതിഥേയത്വം വഹിക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയും പ്രോഗാം കമ്മറ്റി കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top