Sauditimesonline

SaudiTimes

അറബ് പൈതൃകപ്പെരുമ ‘റമദാന്‍ സൂഖ്’ ഒരുക്കി സിറ്റി ഫ്‌ളവര്‍

റിയാദ്: വ്രതകാലത്തെ സുപ്രധാന ഇടമാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും സൂഖുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. ആഘോഷവേളയില്‍ ആദ്യം സജീവമാകുന്നതും ഇവിടങ്ങളിലാണ്. അവശ്യവസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു മുതല്‍ സൗഹൃദവും കുടുംബങ്ങള്‍ ഒത്തുചേരുന്നതും ഇവിടെയാണ്.

വിനോദ പരിപാടികളും സമൃദ്ധമായ ഭക്ഷണവും സൂഖുകള്‍ക്ക് കൂടുതല്‍ മനോഹാരിത പകരും. ഇത്തരത്തില്‍ സൂഖ് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍. സൂഖ്-23 എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്‍, ഈദ് എന്നീവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫഌര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം.

സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പങ്ങളാണ് ഒരുക്കിയിട്ടൂളളത്. പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹായില്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്..

ഇരുന്നൂറില്‍ പരം സാധനങ്ങള്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ ശാഖയിലും റമദാന്‍ സൂഖില്‍ ഒരുക്കിയിട്ടുണ്ട് ഈത്തപ്പഴം, തേന്‍, ഓട്ട്‌സ്, ഫ്രൂട്ട്‌സ് തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള എല്ലാ ആവിശ്യ വസ്തുക്കളും റമദാന്‍ സൂഖില്‍ ലഭ്യമാണ്. മാത്രമല്ല ഫ്രഷ് ഫ്രൂട്‌സ്, പച്ചക്കറികള്‍, നാട്ടില്‍ നിന്നുളള പലചരക്ക് സാധനങ്ങള്‍ എന്നിവയെല്ലം ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച് ഏപ്രില്‍ 10 വരെ സൂഖ് പ്രമോഷന്‍ നീണ്ടുനില്‍ക്കും.

മാര്‍ച്ച് എട്ട് മുതല്‍ സിറ്റി ഫ്‌ളവര്‍ ഔട്ട് ലെറ്റുകളിലെ പര്‍ചേസുകള്‍ക്ക് 50 റിയാല്‍ ഫ്രീ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഏപ്രില്‍ 12 മുതല്‍ 24 വരെ ഫ്രീ വൗച്ചര്‍ ഉപയോഗപെടുത്തി 250 റിയാലിന്റെ ഗാര്‍മെന്റ്‌സ് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 റിയാല്‍ നല്‍കിയാല്‍ മതിയാകും. ഇതിന് പുറമെ നിരവധി സ്‌പെഷ്യല്‍ ഓഫറുകളും ലഭ്യമാകും. റമദാനില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പെര്‍ മാര്‍ക്കെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി വിനോദ പരിപാടികളും അരങ്ങേറും

‘റമദാന്‍ സൂഖിന്’ പുറമേ, പലചരക്ക് സാധനങ്ങള്‍, ശീതീകരിച്ച ഭക്ഷണങ്ങള്‍, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, ക്ലീനിംഗ് ആക്‌സസറികള്‍, വീട്ടുപകരണങ്ങള്‍, അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് സിറ്റി ഫ്‌ളവറില്‍ പ്രത്യേക ഓഫറുകളും നിരക്കിളവുകളും നല്‍കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

റിയാദ് ബത്ഹ ഹൈപ്പര്‍മാര്‍ക്കറ്റില്‍ റമദാന്‍ സൂഖിന്റെ ഉദ്ഘാടനം അമേരിക്കന്‍ എംബസ്സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റിക്രിയേഷന്‍ അസോസിയേഷന്‍) തന്‍സീല്‍ സിദ്ധീഖ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, സിറ്റി ഫ്‌ളവര്‍ മാര്‍ക്കെറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എ കെ, സ്‌റ്റോര്‍ മാനേജര്‍ സക്കീര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. സിറ്റി ഫ്‌ളവര്‍ ജുബൈല്‍, ഹയില്‍, സക്കാക്ക എന്നിവിടങ്ങളിലെ സ്‌റ്റോറുകളിലും റമദാന്‍ സൂഖ് ഉത്ഘാടന ചടങ്ങുകള്‍ നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top