
റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് വിസ്മയക്കുതിപ്പുമായി സൗദി അറേബ്യ. നാസയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ‘ആര്‍ട്ടെമിസ്’ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി സ്വന്തം ഉപഗ്രഹം വിക്ഷേപിക്കുന്ന ആദ്യ അറബ് രാജ്യമായി സൗദി അറേബ്യ മാറി. രാജ്യത്തിന്റെ അഭിമാനമായ ‘ഷംസ്’ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതോടെയാണ് രാജ്യം ചരിത്രനേട്ടം കൈവരിച്ചത്.

ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍, സോളാര്‍ റേഡിയേഷന്‍, എക്‌സ്‌റേകള്‍, കാന്തിക മണ്ഡലം എന്നിവ ആഴത്തില്‍ പഠിക്കുകയാണ് ‘ഷംസ്’ ദൗത്യത്തിന്റെ ലക്ഷ്യം. 2022ല്‍ ആണ് സൗദി അറേജബ്യ ആര്‍ട്ടെമിസ് കരാറില്‍ ഒപ്പുവെച്ചത്. സമാധാനപരമായ ബഹിരാകാശ പര്യവേഷണത്തിനും ശാസ്ത്രീയ വിവരങ്ങളുടെ സുതാര്യമായ കൈമാറ്റത്തിനും മുന്‍ഗണന നല്‍കുന്നതിനാണ് ഗവേഷണം.

സഊദി വിഷന്‍ 2030ന്റെ ഭാഗമായി ശാസ്ത്രസാങ്കേതിക മേഖലകളില്‍ രാജ്യം നടത്തുന്ന വന്‍ നിക്ഷേപങ്ങളുടെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇപ്പോള്‍ കൈവരിച്ച നേട്ടം. നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായാണ് സഊദിയുടെ ഉപഗ്രഹം വിക്ഷേപിച്ചത്. ലോകത്തെ 60 മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ബഹിരാകാശ പര്യവേഷണത്തില്‍ സജീവ പങ്കാളിയാകുന്നത് അറബ് ലോകത്തിന് വലിയ അഭിമാനമാണ് സമ്മാനിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






