Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

ജീവന്‍ രക്ഷാ സമിതിക്ക് ഒഐസിസി കൈതാങ്ങ്

കടപ്ര: കടപ്ര ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാ സമിതി ധന സമാഹരണത്തിലേക്ക് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ഒരുലക്ഷം രൂപ സംഭാവന നല്‍കി. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കുകയോ ജീവന്‍ നഷ്ടപ്പെടാനോ പാടില്ല. ഇതിന്റെ ഭാഗമാണ് ജീവന്‍ രക്ഷാ പദ്ധതി. കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന് ചെക്ക് കൈമാറി.

ഒഐസിസി ഭാരവാഹികളായ സിറാജ് പുറക്കാട്, ഷാജി സോണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിജി ആര്‍ പണിക്കര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍ പരുമല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശിവദാസ് യു പണിക്കര്‍, ജീവന്‍രക്ഷാ സമിതി ജനറല്‍ കണ്‍വീനര്‍ ജോസ് വി ചെറി, സാബു ട്രാവന്‍കൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top