Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

‘ആവണി 2022’ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസംസ്‌കാരിക വേദി മലാസ് ഏരിയ ഓണം ആഘോഷിച്ചു. ‘ആവണി 2022’ എന്ന പേരില്‍ അല്‍അമാക്കാന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശില്പങ്ങള്‍, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങള്‍, പാട്ടുകള്‍, മിമിക്രി, മാജിക് ഷോ തുടങ്ങിയവ അരങ്ങേറി. 700 പേര്‍ പങ്കെടുത്ത വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ നൗഷാദ് ടി.ബി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സബീന സാലി, മുഖ്യരക്ഷാധികാരി കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, മുസ്തഫ നെടുംകണ്ടന്‍, സയ്യിദ്, ബഷീര്‍ മുസലിയാരകത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേളി കേരളത്തിന് കൊടുക്കുന്ന ഒരു ലക്ഷം പൊതിച്ചോറില്‍ 25,000 പൊതിച്ചോറ് മലാസ് ഏരിയ നല്‍കുമെന്ന് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനില്‍ കുമാര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ അറിയിച്ചു. അതിന്റെ ആദ്യ ഗഡുവായി 3725 പൊതിച്ചോറിന്റെ തുക ഏരിയ ട്രഷറര്‍ നൗഫല്‍ ഉള്ളാട്ട്ചാലി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് കൈമാറി. ലുഹ പാരഗണ്‍ ഗ്രൂപ്പ് ഉടമ ബഷീര്‍ മുസ്‌ലിയാരകത്ത് 200 പൊതിച്ചോറ് സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ഗായകന്‍ സജീര്‍ പട്ടുറുമാല്‍, ഗായിക ദേവിക എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായ മന്‌സൂറിന് അല്‍ അര്‍ക്കാന്‍ ട്രാവല്‍സ് മാനേജര്‍ സെബിന്‍ ഇഖ്ബാല്‍ റിയാദ് കൊച്ചി വിമാന ടിക്കറ്റ് കൈമാറി. ഏരിയ സെക്രട്ടറി സജിത്ത് കെ.പി സ്വാഗതവും കണ്‍വീനര്‍ ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top