Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

സൗദിയില്‍ നിന്നു ബ്രിട്ടണിലേക്ക് പ്രത്യേക വിമാന സര്‍വീസ്

റിയാദ്: സൗദിയിലുളള ബ്രിട്ടീഷ് പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്ന് ബ്രിട്ടീഷ് എംബസി. ഇതിന് സൗദി എയര്‍ലൈന്‍സ് സന്നദ്ധമാണെന്നും എംബസി വ്യക്തമാക്കി.

മാര്‍ച്ച് 29 മുതല്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കു സര്‍വ്വീസ് നടത്താനാണ് ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ അധിക സര്‍വീസും നടത്തും.

സ്‌പെഷ്യല്‍ സര്‍വീസില്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്ടണ്‍പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിനായി സൗദി അറേബ്യ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടണ്‍ പ്രത്യേക താല്‍പര്യമെടുത്ത് സൗദിയിലുളള പൗരന്‍മാര്‍ക്കായി പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top