Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

മദീനയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

മദീന: പ്രവാചക നഗരിയായ മദീനയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി മാര്‍ച്ച് 28മുല്‍ രണ്ടാഴ്ച 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ശെര്‍ബത്ത്, ബാനി ദഫര്‍, ഖുര്‍ബാന്‍, ജുമുവ എന്നിവക്ക് പുറമെ ബനീകുദ്‌റ, ഇസ്‌കാന്‍ എന്നീ പ്രദേശങ്ങളിലുളളവരും വീടുകളില്‍തന്നെ കഴിയണമെന്ന് ഗവര്‍ണറേറ്റ് അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ രാവിലെ 6 മുതല്‍ 3 വരെ മാത്രമാണ് ഇവിടങ്ങളിലുളളവര്‍ക്ക് വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുളളൂ. ആരോഗ്യ കേന്ദ്രങ്ങളും ഗ്രോസറി ഷോപ്പുകളും പകല്‍ സമയത്ത് പ്രവര്‍ത്തിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വൈറസ് ലക്ഷണമുളളവര്‍ 937 നമ്പരില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top