Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക അഷീജ നസീറിന് യാത്രയയപ്പ്

മിദിലാജ് വലിയന്നൂര്‍

ബുറൈദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ഷീജ നസീറിന് യാത്രയയപ്പ്. ഖസീം പ്രവാസി സംഘം വനിതാ വേദി ‘സര്‍ഗശ്രീ’ പ്രവര്‍ത്തകകൂടിയായ അവര്‍ക്ക് പ്രവാസി സംഘമാണ് യാത്രയയപ്പ് നല്‍കിയത്. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ അല്‍ ഖസീമിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ജല ജിസാന്‍ മുഖ്യരക്ഷാധികാരിയും മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാനുമായ ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ജിതേഷ് പട്ടുവം (ഖസീം പ്രവാസി സംഘം), സക്കീര്‍ പത്തറ (ഒ ഐ സി സി ), അബ്ദുള്ള സക്കാക്കിര്‍ (ഐ സി എഫ്), ശരീഫ് തലയാട് (അല്‍ ഖസീം മീഡിയ ഫോറം), ഷീന ഷിനു (സര്‍ഗശ്രീ), എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍ (ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍), അഡ്വ. സന്തോഷ് ചെറിയത്ത്, സിന്ധു സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷീജ നസീര്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഷീജ നസീര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പര്‍വീസ് തലശ്ശേരി സ്വാഗതവും ഉണ്ണി കണിയാപുരം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top