
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ രുചി വൈവിധ്യങ്ങളുടെ മേളപ്പെരുക്കത്തിന് തുടക്കം. ജൂണ്‍ 23 മുതല്‍ ജൂലൈ ആറ് വരെ സൗദിയിലെ ലുലുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചാണ് ലോക ഭക്ഷ്യമേള. സ്വാദും സംസ്‌കാരങ്ങളും സംഗമിക്കുന്ന മേളയില്‍ ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിലെ തനത് രുചികൂട്ടുകള്‍ ആസ്വദിക്കാന്‍ അവസരം ഉണ്ട്.
ഭക്ഷ്യമേളയോടനുബന്ധിച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും അഞ്ച് ലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങളും പ്രഖ്യാപിച്ചു. മൂന്ന് നിസാന്‍ എക്‌സ്‌ട്രൈല്‍ കാറുകള്‍, ഒരു ലക്ഷം റിയാല്‍ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍, ആയിരം സൗജന്യ ട്രോളി നിറയെ സാധനങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

11 വര്‍ഷമായി ലുലു വേള്‍ഡ് ഫുഡ് സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഏറ്റവും വലിയ ആഘോഷമാണെന്ന് ലുലു സൗദി ഹൈപ്പറുകളില്‍ ഒരുക്കിയിട്ടുളളതെന്ന് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. വിവിധ എംബസികളുടെയും വ്യാപാര സംഘടനകളുടെയും സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ പ്രമേയങ്ങള്‍ ആധാരമാക്കിയ തയ്യാറാക്കുന്ന വിഭവങ്ങളാണ് മേളയുടെ പ്രത്യേകത. ബേക്കറി വിഭവങ്ങളും അവയ്ക്കാവിശ്യമായ ഉല്പ്പന്നങ്ങളുമായി ബേക്കത്തോണ്‍, ആകര്‍ഷകമായ വീട്ടുപകരണങ്ങളുടെ ശേഖരവുമായി പോട്‌സ് ആന്റ് പാന്‍സ്, ടീ ഹൗസ്, വിവിധ രാജ്യങ്ങളിലെ മാംസങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ലെറ്റ്‌സ് മീറ്റ് അപ്പ്, ചപ്പാത്തി ആന്റ് ചായ്, സൗദി ഫ്രൂട്ട്‌സ് ഫെസ്റ്റ്, ബിരിയാണി ഫെസ്റ്റ്, അറേബ്യന്‍ വിഭവങ്ങളുമായി അറേബ്യന്‍ നൈറ്റ്‌സ്, എക്‌സ്‌പ്ലോറിങ് യൂറോപ്, ഫ്‌ളേവേഴ്‌സ് ഓഫ് ഏഷ്യ, തനി നാടന്‍ തട്ടുകട, ദേസി ധാബ, ഫുഡ് ഓണ്‍ റോഡ് തുടങ്ങി വിവിധ പ്രമേയങ്ങളിലൂടെ എല്ലാ രാജ്യക്കാരേയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സൂപ്പര്‍ ഷെഫ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പാചക മത്സരത്തില്‍ വീട്ടമ്മാര്‍ക്കൊപ്പം, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
