
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മലാസ് ചെറീസ് റസ്‌റ്റോറന്റ് ഹാളില്‍ നടന്നു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. റിയാദിലും നാട്ടിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കല സാംസ്‌കാരിക പരിപാടികള്‍ എന്നിവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

റാഫി പാങ്ങോട് അവതരിപ്പിച്ച ഭരണസമിതി പാനല്‍ ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. ഷാജി മഠത്തില്‍ (പ്രസിഡന്റ്), മുസ്തഫ കുമരനെല്ലൂര്‍ (ജനറല്‍ സെക്രട്ടറി), സജീര്‍ പെരുംകുളം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, അഡ്വ. അജിത് കുമാര്‍ എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും മുസ്തഫ കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






