Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ സ്‌നേഹസല്ലാപം

റിയാദ്: പ്രവാസത്തിന്റെ തീഷ്ണമായ അനുഭവങ്ങളും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ച് ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ മുഖാമുഖം വേറിട്ട അനുഭവമായി. ഷിഫാ മലയാളി സമാജം ആണ് തൊഴിലാളികളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയത്.

ഷിഫയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികളുമായാണ് ടി എന്‍ പ്രതാപന്‍ എം പി സംവദിച്ചത്. വര്‍ക് ഷോപ് ജീവനക്കാരും വെല്‍ഡിംഗ് തൊഴിലാളികളും ഉള്‍പ്പെടെയുളള സാധാരണക്കാരുടെ സംഗമം വര്‍ക് ഷോപ്പിനുളളിലാണ് നടന്നത്. സ്‌നേഹ സല്ലാപം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടി എന്‍ പ്രതാപന് പുസ്തകങ്ങളാണ് ഉപഹാരമായി സമ്മാനിച്ചത്.

തൊഴിലാളികളുടെ അനുഭവങ്ങളും ആരോഗ്യ വിവരങ്ങളും ടി എന്‍ പ്രതാപന്‍ ചോദിച്ചറിഞ്ഞു. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തേണ്ട കാര്യങ്ങള്‍ തൊഴിലാളികളും എം പിയെ അറിയിച്ചു.

പരിപാടിയില്‍ പ്രസിഡന്റ് ഇല്ലിയാസ് സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു വര്‍ക്കല സ്വാഗതവും ഷാജി പിള്ള നന്ദിയും പറഞ്ഞു. അലി ഷൊര്‍ണുര്‍ ആശംസകള്‍ നേര്‍ന്നു. മോഹനന്‍ കരുവാറ്റ, വര്‍ഗീസ് ആലുക്കാരന്‍, ഉമ്മര്‍ അമ്മാനത്തു, ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, ശ്രീകുമാര്‍ വള്ളികുന്നം, വിജയന്‍ ഓച്ചിറ, സലീഷ്, സജീര്‍ ഉമ്മര്‍ പട്ടാമ്പി, അജയന്‍, വിശ്വഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മജീദ് ചിങ്ങോലി ഷംനാദ് കരുനാഗപ്പള്ളി, അയ്യുബ് കരൂപ്പടന്ന ഹാരീസ് ചോലയില്‍ സലീം കളക്കര ഷാജി സോനാ,ലത്തീഫ് തെച്ചി അഷ്‌റഫ് പൊന്നാനി തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top