Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

സൗദി റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് യൂസഫലി എം എ

റിയാദ്: സൗദി അറേബ്യന്‍ പ്രീമിയം റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് ലുലു ഗ്രൂപ്പ് മേധാവി യുസഫലി എം എ. വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് യൂസഫലി നേടിയിരുന്നു. ഇത് പരിചയപ്പെടുത്തുന്ന വീഡിയോ സന്ദേശമാണ് റെസിഡന്‍സി സെന്റര്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഇഖാമ നേടിയവരില്‍ പ്രമുഖനാണ് ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യുസഫലി എം എ.

സൗദിയില്‍ നിക്ഷേപത്തിനുളള സാധ്യത വളരെ കൂടുതലാണ്. ഏതൊരു നിക്ഷേപകനും ആഗ്രഹിക്കുന്നത് സുരക്ഷിതത്വമാണ്. അതിന് അനുയോജ്യമായ അന്തരീക്ഷമാണ് സൗദിയിലുളളതെന്ന് യുസഫലി എം എ പറഞ്ഞു.

വിദേശികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ആവശ്യം ഇല്ലാതെ സംരംഭം തുടങ്ങാന്‍ കഴിയും എന്നതാണ് പ്രീമിയം ഇഖാമയുടെ പ്രത്യേകത. കുടുംബാംഗങ്ങള്‍ക്ക് വിസ നേടുന്നതിനും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനും പ്രീമിയം ഇഖാമ ഉടമകള്‍ക്ക് അനുമതി ഉണ്ട്.

വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നാണ് പ്രീമിയം ഇഖാമ. സാമ്പത്തിക വികസനകാര്യ കൗണ്‍സിലുമായി ബന്ധപ്പെട്ടാണ് പ്രീമിയം റസിഡന്‍സി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. റെസിഡന്‍സ് സെന്ററിന്റെ ഔദ്യോഗിക ട്വിറ്ററില്‍ സ്ഥാനം പിടിച്ചത് ലുലു ഗ്രൂപ്പിനുളള അംഗീകാരം കൂടിയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top