Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വെല്‍ഫെയര്‍ പാര്‍ട്ടി ദശവാര്‍ഷികത്തിന് ‘പ്രവാസി’ ഐക്യദാര്‍ഢ്യം

റിയാദ്: ‘സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി.

സംസ്ഥാന വ്യാപകമായി നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. പിന്നിട്ട 10 വര്‍ഷ കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളും നിരവധി സമരങ്ങളും സംഘടിപ്പിച്ച പാര്‍ട്ടി പുതിയ കാലത്തിന്റെ പ്രതീക്ഷയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വര്‍ഷിക സേവന പ്രവര്‍ത്തന പദ്ധതികളില്‍ പ്രവാസി സാംസ്‌കാരിക വേദിയുടെ സഹകരണവും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അഷ്‌റഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഭൂരഹിതര്‍, സംവരണീയ സമൂഹങ്ങള്‍, പാര്‍ശ്വവത്കൃത പിന്നാക്ക വിഭാഗങ്ങള്‍, ഭരണകൂട ഭീകരതക്ക് ഇരയാകുന്നവര്‍, കുടിയൊഴിപ്പിക്കപ്പെടുന്ന ജനലക്ഷങ്ങള്‍ അനീതിക്കും അക്രമത്തിനും ഇരയാകുന്ന സ്ത്രീകള്‍ എന്നിവര്‍ക്കൊപ്പമാണ് ‘വെല്‍ഫെയര്‍ പാര്‍ട്ടി നിലയുറപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ സംഗമത്തിനു മുന്നോടിയായി പ്രസിഡന്റ് സാജു ജോര്‍ജ്ജ് നേരത്തെ പതാക ഉയര്‍ത്തിയിരുന്നു. അജ്മല്‍ ഹുസൈന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി വി.എ സമീഉള്ള സ്വാഗതവും, ഷിഹാബ് കുണ്ടൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top