
റിയാദ്: കൊവിഡ് സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രിരിപ്പിക്കുന്നവര്‍ക്കെതിരെ പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇതിന് പുറമെ അഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഭീതി പരത്തുന്ന സന്ദേശങ്ങളും തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
