
റിയാദ്: സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴില്‍ ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം ആരംഭിച്ചു. വിമാനത്താവളങ്ങളില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമഗ്രവും സുരക്ഷിതവുമായ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

കാബിന്‍ ക്രൂ, എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ്, മെയിന്റനന്‍സ് എഞ്ചിനീയേഴ്‌സ് തുടങ്ങി വിമാനത്താവളവുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍, തൊഴില്‍ സാഹചര്യം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം നിരീക്ഷിക്കും. ഇതിനു പുറമെ ശാരീരികവും മാനസികവുമായ കാര്യങ്ങളും വിലയിരുത്തും. ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കും.
ഏവിയേഷന്‍ മെഡിസിന്‍ സംവിധാനം വികസിപ്പിക്കുകയും ഓണ്‍ലൈന്‍വത്ക്കരിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുകയും മെഡിക്കല്‍ സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
