Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ജി എം എഫ് റമദാന്‍ കിറ്റ് വിതരണണ

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. മരുഭൂമിയിലും ലേബര്‍ കാമ്പുകളിലുമാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ജനദ്രിയ മരുഭൂമിയില്‍ ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇടയന്മാര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ചു കിലോ അരിയും എണ്ണയും ഉള്‍പ്പടെ പലവ്യഞ്‌നങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്,

റിയാദില്‍ ജനദ്രിയ മരുഭൂമിക്കുള്ളില്‍ 50 കിലോമീറ്റര്‍ ഉള്‍ പ്രദേശങ്ങളിലുളള ടെന്റുകളില്‍ കഴിയുന്നവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കിറ്റ് വിതരണം നടത്തുമെന്ന് നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്രം ജിസിസി കോഡിനേറ്റര്‍ റാഫി പാങ്ങോട്, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അറിയിച്ചു. നാഷണല്‍ കമ്മറ്റി സെക്രട്ടറി നസീര്‍ പുന്നപ്ര. കോഡിനേറ്റര്‍ ഇബ്രാഹിം പട്ടാമ്പി, നാഷണല്‍ കമ്മിറ്റി അംഗം രാജു പാലക്കാട്. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹരികൃഷ്ണന്‍. ജീവകാരുണ്യ കണ്‍വീനര്‍ അയ്യൂബ് കരുപ്പടന്ന, വിപിന്‍ കോഴിക്കോട്. മാത്യു. വിഷ്ണു ചാത്തന്നൂര്‍. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം. മരുഭൂമിയില്‍ വഴികാട്ടായായി സുഡാന്‍ പൗരന്‍ മുഹമ്മദും സഹായവുമായി രംഗത്തുണ്ടായിരുന്നു.

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന അനേകം ആളുകള്‍ക്ക് ആശ്വാസം നല്‍കാന്‍ ഗള്‍ഫ് മലയാളി ഫെഡറേഷന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റമദാന്‍ കാലത്ത് കിറ്റുകള്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു നൗഷാദ് ആലത്തൂര്‍. ഡോ. ഹാരിസ് രാജ്. യാസിന്‍ കണ്ടല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കിറ്റ് വിതരണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top