Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വാക്‌സിന്‍ സ്വീകരിച്ച 15 പേര്‍ക്ക് സ്‌ട്രോക്; ആശങ്ക വേണ്ടെന്ന് എസ്എഫ്ഡിഎ

റിയാദ്: ആസ്ട്രാസെനക്ക കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 15 പേരില്‍ സ്‌ട്രോക് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രമാണ് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ വാക്‌സിനായ ആസ്ട്രാസെനക്ക ഉപയോഗിച്ചവരില്‍ രക്തം കട്ട പിടിച്ചതായി യൂറോപ്പില്‍ നിന്നു നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നുന്നു. ഒന്നേകാല്‍ ലക്ഷം മുതല്‍ 10 ലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തിലാണ് ആസ്ട്രാ സെനക്ക ഉപയോഗിച്ചവരില്‍ അന്താരാഷ്ട്ര രംഗത്ത് സ്‌ട്രോക് റിപ്പോര്‍ട്ട് ചെയ്തത്.

വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരുടെ പ്രതിരോധ സംവിധാനത്തില്‍ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണുക്കളില്‍ അപ്രതീക്ഷിത പ്രതികരണം ഉണ്ടാകും. ഇത് രക്തം കട്ടിയാകുന്നതിലേക്കു നയിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

കൊവിഡ് വൈറസ് സൃഷ്ടിക്കുന്ന അപകട സാധ്യതയെക്കാള്‍ വാക്‌സില്‍ സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിരോധം വ്യക്തികള്‍ക്കും സമൂഹത്തിനും ഫലപ്രദമാണ്. അതുകൊണ്ടുതന്നൈ ആസ്ട്രാസെനെക്ക വിതരണം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top