
റിയാദ്: സൗദി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ ലോക പൈതൃക ദിനം ആഘോഷിച്ചു. കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്ററില്‍ ചിത്ര പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികളും അരങ്ങേറി.

സൗദി അറേബ്യയിലെ പുരാവസ്തുക്കള്‍, പൈതൃകം അടയാളപ്പെടുത്തുന്ന നിരവധി പ്രദേശങ്ങള്‍ എന്നി പ്രദര്‍ശിപ്പിക്കുന്ന ചിത്ര പ്രദര്‍ശനമായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഓരോ പ്രദേശത്തിന്റെയും സവിശേഷത വ്യക്തമാക്കുന്ന ചിത്രങ്ങള്‍, ദേശീയ പൈതൃകം സംരക്ഷിക്കുന്നതില്‍ ഹെറിറ്റേജ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, കരകൗശല മേഖലയിലെ സ്ത്രു, പുരുഷ തൊഴിലാളികളുടെ വൈദഗ്ദ്യം എന്നിവയും പ്രദര്‍ശിപ്പിച്ചു.

ദേശീയ പൈതൃകത്തിന്റെ പ്രാധാന്യവും ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനാണ് ലോക പൈതൃക ദിനം ഉള്‍പ്പെടെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി..
സാംസ്‌കാരിക സഹ മന്ത്രി ഹമീദ് മുഹമ്മദ് ഫയസിന്റെ സാന്നിധ്യത്തിലാണ് ലോക പൈതൃക ദിനം ആഘോഷിച്ചത്. സംസ്‌കാരിക വകുപ്പിന് കീഴിലെ വിവിധ കേന്ദ്രങ്ങളുടെ മേധാവികള്‍, ചരിത്ര ഗവേഷകര്‍, സാംസ്‌കാരിക നായകര്‍ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
