മിദിലാജ് വലിയന്നൂര്‍

ബുറൈദ: റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് സമൂസ. അതുകൊണ്ടുതന്നെ സമൂസ വിപണിയും സജീവമാണ്. സൗദിയില്‍ ഏറ്റവും കൂടുതല്‍ ഹാന്‍ഡ് മെയ്ഡ് സമൂസ ലീഫ് തയ്യാറാക്കുന്നത് ബുറൈദയിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തില്‍ ദിവസവും ലക്ഷക്കണക്കിന് സമൂസ ലീഫുകളാണ് ഇവിടെ തയ്യാറാക്കുന്നത്.

റമദാന് മാസങ്ങള്‍ക്ക് മുമ്പു തന്നെ സമൂസ ലീഫ് തയ്യാറാക്കി തുടങ്ങും. ആധുനിക മെഷീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന സമൂസ ലീഫ് വിപണിയില്‍ ലഭ്യമാണ്. എങ്കിലും ബുറൈദയിലെ ഹാന്‍ഡ്‌മെയ്ഡ് ലീഫുകള്‍ക്കാണ് വിപണിയില്‍ പ്രിയം. ലീഫുകള്‍ക്ക് പുറമെ വിവിധയിനം സമൂസയും ബുറൈയില്‍ സുലഭമാണ്.

മുക്കര്‍ മിഷ്. മുക്കമിഷ് ആദി, അറാക്ക്. സാത്തര്‍, സൈത്ത് സൈത്തൂന്‍. ബൂര്‍, മൂധവ്വര്‍, മുത്തബക്ക്, സമൂസ മിനി, മാറാസി സ്പ്രിംഗ് റോള്‍ എന്നിവയാണ് ബുറൈദയിലെ സമൂസ വിഭവങ്ങള്‍.
ദിവസവും ടണ്‍ കണക്കിന് മൈദയുടെ സമൂസ ലീഫുകളാണ് ബുറൈദയില്‍ തയ്യാറാക്കി വിവിധ പ്രവിശ്യകളിലേക്ക് കയറ്റി അയക്കുന്നത്. കൊവിഡ് കാലം വിപണിയെ സാരമായി ബാധിച്ചെങ്കിലും സമൂസ വ്യവസായത്തെ ബാധിച്ചിട്ടില്ല. ആവശ്യക്കാര്‍ക്കെല്ലാം സമൂസ എത്തിക്കാന്‍ കഴിയാറില്ലെന്നാണ് ഇവിടെയുളളവര്‍ പറയുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
