
റിയാദ്: 32 വര്‍ഷത്തെ പ്രവാസണ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബൂ ഹനീഫിനും കുടുംബത്തിനും കൊച്ചി കൂട്ടായ്മ യാത്രയയപ്പു നല്‍കി. കൂട്ടായ്മയുടെ സ്ഥാപകനേതാവും കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പ്രസിഡന്റ് കെ ബി ഖലീല്‍ അധ്യക്ഷത വഹിച്ചു. റിയാദ് മ്യൂസിക് ക്ലബ് പ്രസിഡന്റ് സുബൈര്‍ ആലുവ ഉത്ഘാടനം ചെയ്തു.

ചാരിറ്റി കണ്‍വീനര്‍ ഷാജി മുഹമ്മദ്, ട്രസ്റ്റ് കണ്‍വീനര്‍ റഫീഖ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷാജി ഹുസൈന്‍, മരണാനന്തര സഹായ കണ്‍വീനര്‍ നദീം സേട്ട്, ഇവന്റ് കണ്‍ട്രോളര്‍ നിസാര്‍ കൊച്ചി, കലാവിഭാഗം ജോയിന്റ് കണ്‍വീനര്‍ ജലീല്‍, റിയാസ്, അഹ്‌സന്‍ സമദ്, സുള്‍ഫിക്കര്‍ ഹുസൈന്‍,ആഷിക് നാസര്‍,മൊഹമ്മദാലി, ബെജു, ഷമീര്‍ കല്ലിങ്ങല്‍, അസി, കെ ബി ഷാജി, സമദ്, ജിനോഷ്, നിസാര്‍ നെയ്ച്ചു, റമീസ്, മുത്തലിബ്, സത്താര്‍ മാവൂര്‍,തന്‍വീര്‍,ഹാഫിസ്, സുമി റിയാസ്, ഷെമി, നാദിയ, ഫാത്തിമ, സമീന, സാമൂഹിക പ്രവര്‍ത്തകരായ ഷാജഹാന്‍ ചാവക്കാട്, ജൊന്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കെ ബി ഖലീല്‍ അബുഹനീഫിനുള്ള മൊമെന്റോയും, ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ് മുഹമ്മദ് യാസീനുള്ള മൊമെന്റോയും, സുമി റിയാസ്, ഫാത്തിമ, ഷെമി, നാദിയായും ചേര്‍ന്ന് നജുമ ഹനീഫിനുള്ള മൊമെന്റോയും സമ്മാനിച്ചു. നിസാര്‍ കൊച്ചിയുടെ നേതൃത്വത്തില്‍ സത്താര്‍ മാവൂര്‍, മുത്തലിബ്, നൈസിയ നാസര്‍, അബൂഹനീഫ, സുബെര്‍, മാസ്റ്റര്‍ ഹനീക് ഹംദാന്‍, എന്നിവരുടെ ഗാനമേളയും അരങ്ങേറി. യോഗത്തിന് ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ് സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷാജി ഹുസൈന്‍ നന്ദിയും അറിയിച്ചു.അബു ഹനീഫ് മറുപടി പ്രസംഗം നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
