റിയാദ്: പത്താംക്ലാസിലെ അവസാന പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയ സാഹചര്യത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2021-22ലേക്കുള്ള പ്ലസ് വണ്‍ സ്ട്രീമുകളില്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നിവയോടൊപ്പം ഈ വര്‍ഷം ഹുമാനിറ്റീസും ആരംഭിക്കും.

സൗജന്യ ബ്രിഡ്ജ് കോഴ്‌സോടെയാണ് പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഓരോ സ്ട്രീമിലുമുള്ള വിഷയങ്ങളെ ലളിതമായി പരിചയപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തി കുട്ടികളില്‍ വിവിധ വിഷയങ്ങളില്‍ അഭിരുചി വളര്‍ത്തിയെടുക്കാനുള്ള താണ്ബ്രിഡ്ജ്‌കോഴ്‌സ്. ഇതോടെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ വ്യക്തമായ ധാരണലഭിക്കുമെന്നു മാത്രമല്ല ആ വിഷയത്തിലുള്ള ഉപരിപഠനം തുറന്നു തരുന്ന ഉന്നത തൊഴില്‍ സാദ്ധ്യതകളെ കുറിച്ചുള്ള അറിവും കുട്ടികള്‍ക്ക് ആര്‍ജ്ജിക്കാനാവും. പ്ലസ് ടൂ പ്രവേശനത്തിന് 0543972558 എന്നനമ്പറില്‍ ബന്ധപ്പെടണമെന്നു മാനേജ്‌മെന്റ് അറിയിച്ചു..

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
