Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

സൗദിയില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം

റിയാദ്: സൗദി അറേബ്യയില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ‘അബ്ിഷര്‍ വഴിയും ‘തവക്കല്‍ന’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

സ്മാര്‍ട് ഫോണില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം ഉണ്ട്. ഇതിലെ ക്യുആര്‍ കോഡ് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ലാതെ ലൈസന്‍സ് പരിശോധിക്കാന്‍ കഴിയുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴിലുളള സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ്ഡിഎഐഎ) സഹകരിച്ചാണ് ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നത്. നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് താമസാനുമതിരേഖയായ ഇഖാമയും ഡിജിറ്റല്‍ രൂപത്തില്‍ വിതരണം ആരംഭിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top