
മരുഭൂഭിയില്‍ ആടുജീവിതം നയിക്കുന്നവര്‍ക്കു ഭക്ഷ്യ വിഭവങ്ങളുമായി റിയാദിലെ മലയാളി കൂട്ടായ്മയുടെ മരുഭൂ യാത്ര ശ്രദ്ധേയമാകുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഒറ്റപ്പെട്ടുകഴിയുന്ന ഇടയന്‍മാര്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.

ആടുകളെയും ഒട്ടകങ്ങളെയും മെയ്ചു നടക്കുന്ന ഇടയന്‍മാരെ തേടിയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മരുഭൂ സഞ്ചാരം ആരംഭിച്ചത്. റമദാനിലെ എല്ലാ വാരാന്ത്യങ്ങളിലെും ഭക്ഷ്യ വിഭവങ്ങള്‍ ഇടയന്‍മാര്‍ക്കെത്തിക്കും. റിയാദിലെ ജനാദ്രിയ, തുമാമ ഭാഗങ്ങളിലെ മരുഭൂമിയില്‍ ആട്ടിടയന്‍മാര്‍ കഴിയുന്ന ടെന്റുകളിലാണ് ഭക്ഷണം എത്തിക്കുന്നത്. ഈന്തപ്പഴം, പാചക എണ്ണ, പഴവര്‍ഗങ്ങള്‍, അരി, കറിമസാലകള്‍, എന്നിവ അടങ്ങിയ കിറ്റാണ് ആട്ടിടയന്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കിറ്റ് വിതരണം സൗദിയിലുടനീളം നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുകയാണെന്നു പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളം, ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ്, കോഡിനേറ്റര്‍ സലിം വാലിലപ്പുഴ, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട്, സമീര്‍ റൈബോക്, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍,ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ്, കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
