Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

രണ്ടാം ഡോസ് നീട്ടിവെച്ചു; വാക്‌സിന്‍ വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം നീട്ടിവെച്ചു. ഒന്നാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് ഇതുസംബന്ധിച്ച വിവരം ആരോഗ്യ മന്ത്രാലയം എസ്എംഎസ് സന്ദേശം വഴി അറിയിച്ചു തുടങ്ങി. രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും കൊവിഡ് വാക്‌സിന്റെ പ്രഥമ ഡോസ് ലഭ്യമായെന്ന് ഉറപ്പു വരുത്തും.. ഇതിനാണ് രണ്ടാം ഡോസ് വിതരണം നീട്ടി വെക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് റസിഡന്റ് മെപര്‍മിറ്റ് നമ്പള്‍ ഉള്‍പ്പെടെ രണ്ടാം ഡോസ് നീട്ടിവെച്ച വിവരംക്കുന്നുണ്ട്.

ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്കുളള രജിസ്‌ട്രേഷന്‍ തുടരുകയാണ്. രണ്ടാം ഡോസിന്റെ സമയക്രമം സംബന്ധിച്ച് പിന്നീട് അറിയിക്കും. അതേസമയം, അപ്പോയ്ന്റ്‌മെന്റ് നേടിയതിന് ശേഷം ആദ്യ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.

75 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ മുന്‍ഗണനയുണ്ട്. റമദാന്‍ പ്രമാണിച്ച് റിയാദ് കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിന്‍ കേന്ദ്രത്തിന്റെ സമയം രാവിലെ 5 മുതല്‍ വൈകുന്നേരം 4.30 വരെയും രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ ആണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മറ്റ് വാക്‌സിന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ഇപ്രകാരമാണ്.

ദഹ്‌റാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍
രാവിലെ 5 മുതല്‍ വൈകുന്നേരം 4.30, രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ

കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് ജിദ്ദ
രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.00, രാത്രി 9.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ

നജൂദ് മെഡിക്കല്‍ സെന്റര്‍ മദീന
രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.00, രാത്രി 9.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top