
റിയാദ്: സാമ്പത്തിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ‘ഫിന്റിച്ച് 2021’ വെബിനാര്‍ സംഘടിപ്പിച്ചു. പരിപാടി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
നിക്ഷേപ സുരക്ഷ, നാടിന്റെ വികസനം എന്നിവക്ക് പ്രവാസികളുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് കേരള ബാങ്കിന് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും.

കേരളത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ മുപ്പത് ശതമാനം പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണമാണ്. നാടിന്റെ വികസനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കേരളത്തിന്റെ സംരഭമായ കേരള ബാങ്ക് വഴി പ്രവാസി മലയാളികള്‍ പണമിടപാടുകള്‍ നടത്തണം. അതുവഴി പ്രവാസി ക്ഷേമവും നിക്ഷേപ സുരക്ഷയും ഉറപ്പു വരുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഡോ. എ.ബി അലിയാര്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഗഫൂര്‍ പൊന്നാട് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, അഷ്‌റഫ് ഓച്ചിറ, ലുഖ്മാന്‍ പാഴൂര്‍ , അബ്ദുല്‍ മജീദ് താനാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
