Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

‘അശ്ലീലം പറഞ്ഞു കയ്യടി വാങ്ങേണ്ട കലയല്ല മിമിക്രി’ എം80 മൂസ റിയാദില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: ദ്വയാര്‍ഥ പ്രയോഗങ്ങളോ അശ്ലീല ചുവയുള്ള ശരീര ഭാഷയോ അല്ല യഥാര്‍ത്ഥ മിമിക്രിയെന്ന് നടനും മിമിക്രി കലാകാരനുമായ വിനോദ് കോവൂര്‍ പറഞ്ഞു. ചിരിപ്പിക്കാന്‍ വേണ്ടി അശ്ലീലം പറയാറില്ല. മിമിക്രി ചിരിയോടൊപ്പം സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങള്‍ പകരുന്ന മഹത്തായ കലയാണ്. കുടുംബത്തോടൊപ്പം അത് ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മിമിക്രി എന്ന കല ലക്ഷ്യം കാണുന്നത്. എം80 മൂസയില്‍ സഭ്യതയില്ലാത്ത ശരീര ഭാഷയോ പ്രയോഗങ്ങളോ ഇല്ലാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അക്കാരണത്താലാണ് പ്രധാനമായും കുടുംബ പ്രേക്ഷകര്‍ പ്രസ്തുത സീരിയല്‍ ഏറ്റെടുത്തതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ‘അനന്തപുരി പൂരം’ എന്ന ശീര്‍ഷകത്തില്‍ റിയാദ് തിരുവനന്തപുരം ജില്ലാ കൂട്ടായ്മ (ടെക്‌സ) യുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയികള്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

നാളെ (വെള്ളിയാഴ്ച) റിയാദിലെ അസീസിയ്യ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ വിവിധ പരിപാടികളോടെ വാര്‍ഷികത്തിന് തുടക്കമാകും. ജെരീര്‍ മെഡിക്കല്‍ സെന്ററാണ് പരിപാടിയുടെ മുഖ്യ പ്രയോജകര്‍. ടെക്‌സ വനിത വേദി നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു കുടുംബിനികള്‍ക്ക് സാലഡ് കോമ്പറ്റിഷന്‍, 40 ടീമുകളെ പങ്കെടുപ്പിച്ച് റിയാദില്‍ ആദ്യമായി സമ്മര്‍ബാഷ് എന്ന തലക്കെട്ടില്‍ ക്രിക്കെറ്റ് ടൂര്‍ണമെന്റ്, ഒക്ടോബര്‍ 25 ന് പ്രവാസി കുടുംബങ്ങള്‍ക്കായി പ്രതേക മോട്ടിവേഷന്‍ ക്ലാസ് തുടങ്ങി വിവിധ പരിപാടികള്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മോട്ടിവേഷന്‍ ക്യാമ്പിന് പ്രമുഖ കൗണ്‍സിലറും എന്‍ എല്‍ പി പ്രാക്റ്റീഷനറുമായ ജിഷ ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ അതിഥികളായ വിനോദ് കോവൂര്‍, ജിഷ ജനാര്‍ദ്ദനന്‍, ടെക്‌സ പ്രസിഡണ്ട് സജീവ് നാവായിക്കുളം, ജരീര്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിന്‍ ഫഹദ്, ടെക്‌സ പ്രസിഡന്റ് വൈസ് പ്രസിഡന്റ്‌റ് നിസാര്‍ കല്ലറ, പ്രോഗ്രാം കോഡിനേറ്റര്‍ നൗഷാദ് കിളിമാനൂര്‍, സേതു കുഴിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top