Sauditimesonline

punchab
സൗദിയിൽ പാമ്പുകടിയേറ്റു മരിച്ച ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് വിട

മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് ഇന്ന് ആശുപത്രിയില്‍ അപ്പോയ്ന്റ്‌മെന്റ് നേടിയ മലയാളി റിയാദില്‍ മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് തെക്ക് എന്‍എച് വില്ലയില്‍ നിസ്സാം ഹസ്സന്‍കുഞ്ഞ് (44) ആണ് മരിച്ചത്. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

18 വര്‍ഷമായി റിയാദ് എയര്‍പോര്‍ട്ടില്‍ ജിഡിഎല്‍ മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടറായിരുന്നു. മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ജിദ്ദയിലുളള സഹോദരന്‍ നിയാസും മാതാവ് നസീമ ബീവിയും റിയാദിലെത്തി. ഭാര്യ: ജസീല ജലീല്‍, മക്കള്‍: മിന്‍ഹാ, മിസ്ബാ.

റിയാദ് എക്‌സിറ്റ് 14ലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ കെഎംസിസി ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top