Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഒപ്പന താളത്തില്‍ മയങ്ങി മലയാളം ടോസ്റ്റ് മാസ്‌റ്റേഴസ് (Video)

റിയാദ്: നാണംകുണുങ്ങി മണഡപത്തിലേക്കു മന്ദം മന്ദം നീങ്ങിയ മണവാട്ടി. ഒപ്പനപ്പാട്ടിന്റെ ഈരടികളോടെ തരുണീമണികള്‍ കൈ കൊട്ടി ഒപ്പംകൂടി. മണവാട്ടിയുടെ ഭാവി ജീവിതത്തിന് ആശംസയും പ്രാര്‍ഥനയുമായിരുന്നു ഒപ്പനപ്പാട്ടിന്റെ ആദ്യ ഈരടികളുടെ പ്രമേയം. മണവാളന്റെ മദഹ് പാടി തരുണികള്‍ തകര്‍ത്താടിയതോടെ മണവാട്ടിക്ക് നാണം. മലയാളം ടോസ്റ്റ്മാസ്‌റ്റേഴസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഒപ്പന അരങ്ങില്‍ അവതരിപ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിലനിര്‍ത്തിയത് കാണികളിലും പ്രകടമായിരുന്നു.

മലബാറിലെ മുസ്‌ലിം കുടുംബങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് ഒപ്പന. വിവാഹ വേളയില്‍ വധൂ ഗൃഹത്തിലാണ് സാധാരണ ഒപ്പന അരങ്ങേറുന്നത്. എന്നാല്‍ ഇന്ന് കലാ, സാംസ്‌കാരിക പരിപാടികളിലും ഒപ്പന ഇടം പിടിച്ചിട്ടുണ്ട്. റിയാദിലെ ടോസ്റ്റ് മാസ്‌റ്റേഴസ് കുടുംബത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള വീട്ടമ്മമാരും വിദ്യാര്‍ഥിനികളും ചേര്‍ന്നാണ് ഒപ്പന ഒരുക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top