Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

കാരുണ്യത്തിന്റെ കവചം; കബീര്‍ കൊണ്ടോട്ടിക്ക് ദമ്മാമില്‍ സ്മരണാഞ്ജലി

ദമ്മാം: കാരുണ്യത്തിന്റെ തണല്‍ വിരിച്ച സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായിരുന്ന കബീര്‍ കൊണ്ടോട്ടിക്ക് സ്മരണാഞ്ജലി. ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി, ദമ്മാം സെന്‍ട്രല്‍ കമ്മറ്റി, കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മറ്റികള്‍ സംയുക്തമായി നടത്തിയ പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.

ഒറ്റപ്പെട്ടവര്‍ക്കും, അശരണര്‍ക്കീം തണലായ് നിന്ന വലിയ മനുഷ്യസ്‌നേഹിയേയാണ് വിയോഗത്തിലൂടെ നഷ്ടമായതെന്ന് സംഗമം അഭിപ്രായപ്പെട്ടു. കാരുണ്യമേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രയാസങ്ങളേക്കാള്‍ മറ്റുള്ളവരുടെ വേദനകള്‍ക്കാണ് മുന്‍ഗണന നല്‍കി. ആസ്പത്രി വരാന്തകളില്‍ പെട്ടുപോയവര്‍ക്കും നിയമക്കുരുക്കിലായവര്‍ക്കും അദ്ദേഹം വെറുമൊരു ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നില്ല, മറിച്ച് തണലൊരുക്കി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് സാന്ത്വനമേകിയ സഹോദരനായിരുന്നെന്നു സംഗമം അഭിപ്രായപ്പെട്ടു.

പ്രാവിശ്യ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി സഹീര്‍ മജ്ദാല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് കെ.പി ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് കുട്ടി കോടൂര്‍, സിദ്ധീഖ് പാണ്ടികശാല, റഹ്മാന്‍ കാരയാട്, അമീറലി കൊയിലാണ്ടി, ഡോ. സിന്ധു ബിനു, ഷബ്‌ന നജീബ്, അബ്ദു സമദ് കരിഞ്ചാപ്പാടി, ഹമീദ് വടകര, അഷ്‌റഫ് കൊണ്ടോട്ടി, മുജീബ് കൊളത്തൂര്‍, ജൗഹര്‍ കുനിയില്‍, ഇഖ്ബാല്‍ ആനമങ്ങാട്, സമദ് കെ.പി, ബഷീര്‍ ആലുങ്ങല്‍, അസ്‌ലം കോളക്കോടന്‍, മഹമൂദ് പൂക്കാട്, ഫൈസല്‍ ഇരിക്കൂര്‍, ആസിഫ് കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.

ഫാത്തിമ ഹുദ ഖിറാഅത്ത് നടത്തി. അനസ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഖാദര്‍ അണങ്കൂര്‍, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ഫൈസല്‍ മണിമൂളി, അഷ്‌റഫ് ക്ലാരി, ഉസ്മാന്‍ പൂണ്ടോളി, വഹീദ് റഹ്മാന്‍, ഷിബിലി ആലിക്കല്‍, ഷംസു കൊട്ടുക്കര, സലീല്‍ കൊണ്ടോട്ടി, സലാഹുദ്ധീന്‍ കണ്ണമംഗലം, ഷൗക്കത്ത് അടിവാരം, സലാം മുയ്യം, നൗഷാദ് കുന്നമംഗലം, അഫ്‌സല്‍ തൃശൂര്‍, അമീറലി കോഡൂര്‍, മുത്തുഭായ്, മൊയ്തീന്‍ ദല്ല, മുഹമ്മദ് വില്ലന്‍, മുജീബ് കോഡൂര്‍, നിസാര്‍ വടക്കുമ്പാട്ട്, സമീര്‍ അരീക്കോട്, റൂഖിയ റഹ്മാന്‍, സുലൈഖ ഹുസൈന്‍, സുമയ്യ ഫസല്‍, ഹാജറ സലീം, റിഫാനാ ആസിഫ്, ജുമാന ഷംസു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈനുല്‍ ആബിദ് കുമളി സ്വാഗതവും റസാഖ് ബാവു കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top