Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

കെ എം സി സി തസ്‌കിയത്ത് ക്യാമ്പ്

റിയാദ്: റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പ് ഉദ്‌ബോധിപ്പിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുക്കുന്ന പുണ്യമാസത്തില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്യണം. വിശപ്പിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന റമദാനില്‍ സ്വദഖയും സക്കാത്തും അര്‍ഹരിലേക്ക് എത്തിക്കാന്‍ നമുക്കാവണം. കര്‍മ്മരംഗത്തെ വീഴ്ചകള്‍ തിരുത്തണം. ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് ജീവിത വിജയം നേടാന്‍ കഴിയുകയുളളൂ. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ഡല്‍ഹി കെ.എം.സി.സി നേതാവ് മുഹമ്മദ് ഹലീം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

അബ്ദുല്‍ ഖയ്യൂം ബുസ്താനി , ഷാഫി ഹുദവി, സുഫ്‌യാന്‍ അബ്ദുസലാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അഷ്‌റഫ് വേങ്ങാട്ട്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, വി.കെ.മുഹമ്മദ്, അനീസ് ചുഴലി, ജലീല്‍ തിരൂര്‍, യു.പി.മുസ്തഫ, അബ്ദു റഹ്മാന്‍ ഫറോക്ക്, അസീസ് വെങ്കിട്ട, നാസര്‍ തങ്ങള്‍ കോങ്ങാട്, പി സി .അലി വയനാട് സംസാരിച്ചു. കഴിഞ്ഞ സ്‌കൂള്‍ ഫെസ്റ്റില്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കുട്ടികളെ ആദരിച്ചു ഷംസു പെരുമ്പട്ട സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. എ.യു.സിദ്ദീഖ് ഖിറാഅത്ത് നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top