
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റൗദ രക്ഷാധികാരി കണ്‍വീനര്‍ സലാഹുദീന് യാത്രയയപ്പ് നല്‍കി.കേളി കേന്ദകമ്മറ്റി അംഗം,റൗദ ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള സലാഹുദീന്‍ കൊല്ലം പുനലൂര്‍ ഉറികുന്ന് നേതാജി നഗര്‍ സ്വദേശിയാണ്. 30 വര്‍ഷമായി റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ റൗദ,നസ്സീം ഏരിയകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ജീവകാരുണ്യ രംഗത്തും കലാസാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
യാത്രയയപ്പ് ചടങ്ങില്‍ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അബ്ദുള്‍ അസ്സീസ്സ് സ്വാഗതവും പറഞ്ഞു.കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ പി എം സാദിഖ്,കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ,സതീഷ് കുമാര്‍,ഗോപിനാഥന്‍ വേങ്ങര,കേളി കേന്ദ്ര കമ്മറ്റി അംഗമായ ബോബി മാത്യു,റൗദ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവര്‍ഗീസ്,ബാബുരാജ്,ഷാജി,ഉല്ലാസന്‍,രാധാകൃഷ്ണന്‍,സതീഷ് കുമാര്‍,ന്യൂസനയ്യ ഏരിയ പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രക്ഷാധികാരി കമ്മറ്റിയുടെ ഉപഹാരം ദിലീപ് കുമാറും റൗദ ഏരിയ കമ്മറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അബ്ദുള്‍ അസീസുംനസ്സീംഏരിയയുടെ ഉപഹാരം സജീവും ബിജി തോമസും നഹ്ദ,റോദ സെന്‍ട്രല്‍ എന്നീ യൂണിറ്റുകളുടെ ഉപഹാരം ഷഹീബ് ബാപ്പു,സജാദ് എന്നിവരുംസമ്മാനിച്ചു. യാത്രയയപ്പിന് സലാഹുദീന്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






