Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

മുസാഹ്മിയ ‘സ്‌നേഹ സംഗമം’ ഈ മാസം 20ന്

റിയാദ്: പ്രവാസി കൂട്ടായ്മ ‘സ്‌നേഹ സംഗമം മുസാഹ്മിയ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയില്‍ നിരവധി സംഭാവന സമര്‍പ്പിച്ചതിന്റെ നിര്‍വൃതിയിലാണ് സംഘടന ദശവാര്‍ഷികം ആഘോഷിക്കുന്നത്. ജൂണ്‍ 20ന് രാത്രി 8ന് മുസാഹ്മിയ വസീലയിലെ ആരിയാഫ് വിശ്രമകേന്ദ്രത്തിലാണ് ആഘോഷപരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍.ആര്‍.കെ ഫോറം വൈസ് ചെയര്‍മാനും ഫോര്‍ക ചെയര്‍മാനുമായ സത്താര്‍ കായംകുളം, ബാബുജി (അജയകുമാര്‍), സിദ്ദീഖ് തൊവ്വൂര്‍ എന്നിവരെ ആദരിക്കും.
സ്‌കൂള്‍, മദ്രസാ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്‌നേഹ സംഗമം അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്യും. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്ണ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

റിയാദ് തങ്കൂസ് ടീം നയിക്കുന്ന ഗാനമേള, ടീം റോക്കോ അവതരിപ്പിക്കുന്ന കോല്‍ക്കളി, സ്‌നേഹസംഗമം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറുമെന്നും പ്രസിഡന്റ് സുബൈര്‍ ഈരാറ്റുപേട്ട (0503698194), ജനറല്‍ സെക്രട്ടറി ഹിബത്തുള്ള (0501767573) എന്നിവ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top