Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

യൂത്ത് ഇന്ത്യയെ അട്ടിമറിച്ച് മര്‍വ എഫ് സി ജേതാക്കള്‍

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മാച്ച് കമ്മീഷ്ണര്‍ മുഹമ്മദ് സിയാദ് അല്‍ ഉബൈദി മുഖ്യാതിഥിയായിരുന്നു.

വര്‍ണാഭമായ പരിപാടികളോടെയാണ് ടൂര്‍ണമെന്റ് സമാപിച്ചത്. സമാപന സമ്മേളനം മുഹമ്മദ് സിയാദ് അല്‍ ഉബൈദി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യത വഹിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മര്‍വ ക്‌ളബ് ജേതാക്കളായി. യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മര്‍വ ജേതാക്കളായത്. മികച്ച കളിക്കാരനുള്ള ഹുസൈന്‍ കുട്ടി മെമ്മോറിയല്‍ ട്രോഫി സുധീഷിനും ഏറ്റവും നല്ല സ്‌റ്റോപ്പര്‍ക്കുള്ള കാഞ്ഞിരാല മുബാറക് മെമ്മോറിയല്‍ ട്രോഫി യൂത്ത് ഇന്ത്യയുടെ റഫീഖും നേടി.

ഷംസു വടപുറം, ഷംജിത് കരുവാടന്‍ മുസ്തഫ ചോലയില്‍, സലീം തിരൂരങ്ങാടി, നിബിന്‍, ബഷീര്‍ മുസ്ലിയാരകത്ത്, നൗഷാദ് കോര്‍മത്, അബ്ദുള്ള വല്ലാഞ്ചിറ, മുനീര്‍ മാട്ടതൊടി, ബാബു മഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.

റിഫ അംഗീകൃത അമ്പയര്‍മാര്‍ നിയന്ത്രിച്ച മത്സരങ്ങള്‍ക്ക് റഫീഖ് കുപ്പനത്ത്, സലിം കരുവപ്പറമ്പന്‍, നിസാര്‍ കപ്പച്ചാലി, സുനില്‍ പുള്ളിപ്പാടം, യൂനുസ് സലീം, നിസാര്‍ മാനു, മുത്തലിബ്, ഇന്‍സാഫ് അലി (ഷിബു ), ജലീല്‍ വളപ്പില്‍, ഉബൈദ് ചീരംതൊടിക, ജുറൈര്‍, നാസര്‍ (നാണി), സല്‍മാന്‍ കാഞ്ഞിരാല, ഹബീബ് പുള്ളിപ്പാടം, തന്‍വീര്‍ അബ്ദുല്‍ മജീദ്, ആസിഫ് ഉര്‍കടവത്തു, ജംഷി, നിസാബ് സലിം, ശിഹാബ് കെ, റാമിസ്, റിഷിന്‍, ഷാനു, മന്‍സൂര്‍, ഹസ്സന്‍, ബാപ്പു, നിസാര്‍ മമ്പാട്, മനോജ് ബാബു,എന്നിവര്‍ നേതൃത്വം നല്‍കി. മെഗാ പ്രൈസ് നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അഫ്‌സല്‍ വല്ലാഞ്ചിറ വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top