Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം

റിയാദ്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സലഫി മദ്‌റസ ഗള്‍ഫ് മേഖലയില്‍ ഉന്നത വിജയം നേടി.

അഞ്ചാം ക്ലാസിലെ റിസ്‌വാന്‍ മുഹമ്മദ്, അദീബ് അബ്ദുല്‍ നാസര്‍, ഹലീമ ജബിന്‍, ഏഴാം ക്ലാസിലെ ഹാനി അബൂബക്കര്‍, അയ്മന്‍ അബ്ദുല്‍ ജലീല്‍, നദ ഫാത്തിമ, സുമയ്യ പുന്നോത്ത്, നേഹ സഫിയ എന്നിവര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

കെ.എന്‍.എം പരീക്ഷാബോര്‍ഡ് പരിഷ്‌കരിച്ച പരീക്ഷാ പദ്ധതിയാണ് 5, 7 ക്ലാസ്സുകളിലെ 2019 ലെ പൊതുപരീക്ഷക്ക് നടപ്പിലാക്കിയത്. റാങ്ക് സംവിധാനം ഒഴിവാക്കി ഗ്രേഡ് സംവിധാനം ഏര്‍പ്പെടുത്തി. സൗദി അറേബ്യയില്‍ നിന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുപരീക്ഷയില്‍ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടുവാനും റിയാദ് സലഫി മദ്രസക്ക് കഴിഞ്ഞു. വിജയികളെ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ സഅദുദ്ദീന്‍ സ്വലാഹി അറിയിച്ചു. എല്‍കെജി മുതല്‍ ഏഴാം കഌസ്സുകള്‍ വരെ അഡ്മിഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് 0562935623, 0534167247 നമ്പരുകളില്‍ ബന്ധപ്പെടണം. ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ റിയാദ് സലഫി മദ്രസയില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല പഠനശിബിരം ജൂലൈ അഞ്ചിന് ആരംഭിക്കും. ഇതിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top