Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്: മക്ക, മദീന എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മക്ക, മദീന എന്നിവിടങ്ങളിലെ ഫാര്‍മസികള്‍, ഭക്ഷ്യവിതരണം, ഗ്യാസ് സ്‌റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയൊഴികെ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഭക്ഷ്യസാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിന് രാവിലെ 6 മുതല്‍ വൈകുന്നേരം മൂന്നുവരെ അനുവദിക്കും. പരമാവധി ഹോം ഡെലിവറി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top