Sauditimesonline

watches

സൗദിയില്‍ ഇന്ന് 5 മരണം; പുതുതായി വൈറസ് സ്ഥിരീകരിച്ചത് 165 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 1885

നൗഫല്‍ പാലക്കാടന്‍

റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നു 5 പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 21 ആയി ഉയര്‍ന്നു. പുതുതായി 165 കോവിഡ് കേസുകള്‍ റിപ്പോട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 1885 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ച 64 പേര്‍ രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 328 ആയി.

പ്രതിരോധാന നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മക്കയിലും, മദീനയിലും 24 മണിക്കൂര്‍ അനിശ്ചിതകാല കര്‍ഫ്യൂ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മക്ക, മദീന എന്നിവിടങ്ങളിലെ ഫാര്‍മസികള്‍, ഭക്ഷ്യവിതരണം, ഗ്യാസ് സ്‌റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയൊഴികെ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഭക്ഷ്യസാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിന് രാവിലെ 6 മുതല്‍ വൈകുന്നേരം മൂന്നുവരെ അനുവദിക്കും. പരമാവധി ഹോം ഡെലിവറി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top