Sauditimesonline

SALEEM CHALIYAM FAREWELL
സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

ലുലു ഹൈപ്പറില്‍ ‘ലെറ്റ്‌സ് കണക്ട്’ ഡിജിറ്റല്‍ മേള

റിയാദ്: ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ കലവറയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ‘ലെറ്റ്‌സ് കണക്ട്’ മേള റിയാദ് അത്‌യാഫ് മാളില്‍ സാദ് അല്‍ ദാവി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ കാത്തിരുന്ന പ്രമോഷന്‍ രാജ്യത്തെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നടക്കും.

പ്രീമിയം ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഏറ്റവും മികച്ച വിലയില്‍ പ്രമോഷന്‍ കാലയളവില്‍ ലഭ്യമാണ്.

വിപുലമായ ശ്രേണിയില്‍ ജനപ്രിയ ഉത്പ്പന്നങ്ങളുടെ ഡിജിറ്റല്‍ ശേഖരമാണ് ‘ലെറ്റ്‌സ് കണക്റ്റ്’ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുളളത്. ഫോണുകള്‍, ക്യാമറകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വേനല്‍ അവധിക്കാലത്ത് സ്വന്തമാക്കന്‍ സുവര്‍ണാവസരമാണ് ഒരുക്കിയിട്ടുളളതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. പ്രമോഷന്‍ രാജ്യത്തെ ലുലു സ്‌റ്റോറുകളിലും http://www.luluhypermarket.com വെബ്‌സൈറ്റ് വഴിയും ലഭ്യമാണ്. ജൂലൈ 5 വരെയാണ് പ്രമോഷന്‍ കാലയളവെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top