Sauditimesonline

salamcha
പ്രവാസത്തോട് വിടപറഞ്ഞ് അബ്ദുള്‍ സലാം തൃക്കരിപ്പൂര്‍

ദമ്മാം ആക്രമണം: മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു

റിയാദ്: യമനിലെ ഹൂതികള്‍ ഇന്ന് പുലര്‍ച്ചെ ദമ്മാം എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശി കമലേഷ് പാണ്ഡെ ആണ് മരിച്ചത്. 37 വയസായിരുന്നു. ദമ്മാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫാണ്. ഇന്ത്യക്കാരന് പുറമെ സൗദി പൗരനും കൊല്ലപ്പെട്ടിരുന്നു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിച്ചതായും അതോറിറ്റി വ്യക്തമാക്കി.

ഈ മാസം 8നും 10നും റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആദ്യ ആക്രമണത്തില്‍ 3 പേരും രണ്ടാമത്തെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ദമ്മാം വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ റിയാദിലും ദമ്മാമിലും നിരവധി ഡ്രോണുകളും മിസൈലുകളും സൗദി സഖ്യ സേന ആകാശത്ത് തകര്‍ത്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top