Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദില്‍ കാറ്റും മഴയും: ബത്ഹയില്‍ ഡിഷ് ആന്റിന നിലം പതിച്ചു

റിയാദ്: തലസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയില്‍ കെട്ടിട സമുച്ചയത്തില്‍ സ്ഥാപിച്ച നിരവധി ഡിഷ് ആന്റിനകള്‍ നിലം പതിച്ചു. അല്‍ അബീര്‍ പോളി ക്ലിനിക്കിന് പിന്‍വശം നിര്‍ത്തിയിട്ട കാറില്‍ ഡിഷ് ആന്റിന പതിച്ച് കേടുപാട് സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. അതിനിടെ, വേനല്‍ മഴയും ശക്തമായ കാറ്റും റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.

റിയാദ് നഗരം ഉള്‍പ്പെടെ മധ്യ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെട്ടു. മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയില്‍ പലസ്ഥലങ്ങളിലും ഡിഷ് ആന്റിനകള്‍ നിലം പതിച്ചു. ബത്ഹ ഇടിമിന്നലോടു കൂടിയ മഴയും പൊടിക്കാറ്റും നഗരത്തില്‍ പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി.

പകല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. പൊടിക്കാറ്റും ചാറ്റല്‍ മഴയും വൈകീട്ട് 6 മണിയോടെ പലയിടത്തും ശക്തിപ്രാപിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് സിവില്‍ ഡിഫന്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top