Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍

റിയാദ്: ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് കേരള മോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ചുളള നവോത്ഥാന ശ്രമങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരള മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. മതരാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്ലാഹീ പ്രസ്ഥാനവും മുസ്ലിം ലീഗും നല്‍കിയ സംഭാവനകള്‍ ദേശീയ രംഗത്തും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്ലിംകളുടെ നാനാതുറകളിലുമുള്ള വികാസവും പുരോഗതിയും സാധ്യമാവണമെങ്കില്‍ കേരള മാതൃകയിലുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കണം. ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതുന്നില്ല. ദേശീയ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ വിവിധ ഇടപെടലുകളും അനുഭവങ്ങളും അദ്ദേഹം സദസ്യരുമായി പങ്കുവെച്ചു.

‘ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ സമകാലിക ചിന്തകള്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ആര്‍.ഐ.സി.സി കണ്‍വീനര്‍ എഞ്ചി.ഉമര്‍ ശരീഫ് ആമുഖ പ്രഭാഷണം നടത്തി. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.പി.കെ.ഹബീബ് റഹ്മാന്‍ മോഡറേറ്ററായിരുന്നു. ആര്‍.ഐ.സി.സി സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ശബീബ് കരുവള്ളി, ബത്ഹ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് ബഷീര്‍ കുപ്പോടന്‍ എന്നിവര്‍ പ്രസംഗിച്ചു. മീഡിയാ വിംഗ് ചെയര്‍മാന്‍ നബീല്‍ പയ്യോളി, ഉബൈദ് തച്ചമ്പാറ, അശ്‌റഫ് രാമനാട്ടുകര എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്യം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top