Sauditimesonline

banana
മധുരിക്കും ബാഹ; 'ബനാന സിറ്റി' വരുന്നു

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ സാരഥികള്‍

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡേവിഡ് ലൂക്ക് (ചെയര്‍മാന്‍), ബാസ്റ്റിന്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ബഷീര്‍ സാപ്റ്റ്‌കോ (പ്രസിഡന്റ്), ടോം ചാമക്കാലായില്‍ (ജനറല്‍ സെക്രട്ടറി), നൗഫല്‍ വി എം (ട്രഷറര്‍), ജിന്‍ ജോസഫ് (ബിബിന്‍ മണിമല), ജെറി ജോസഫ് ജോയിന്‍ (വൈസ് പ്രസിഡന്റുമാര്‍), റഫീഷ് അലിയാര്‍, അന്‍ഷാദ് പി ഹമീദ് (സെക്രട്ടറിമാര്‍), സജിന്‍ നിഷാന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഷാജി മഠത്തില്‍ (ചാരിറ്റി കണ്‍വീനര്‍), ജയന്‍ കോട്ടയം (ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കണ്‍വീനര്‍), ഡോ. ജയചന്ദ്രന്‍, അബ്ദുല്‍ സലാം, ഡെന്നി കൈപനാനി, ജെയിംസ് ഓവേലില്‍, സലിം തലനാട്, സിദ്ധിഖ് പൊന്‍കുന്നം (അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക റിപ്പോര്‍ട്ട് ബഷീര്‍ സാപ്റ്റ്‌കോ അവതരിപ്പിച്ചു. ബാസ്റ്റിന്‍ ജോര്‍ജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സാബിര്‍ സ്വാഗതവും റഫീഷ് അലിയാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top