റിയാദ്: കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ നേതാവാണ് സതീശന്‍ പാച്ചേനിയെന്നു ഓ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പാച്ചേനി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം വീട് വിറ്റ കാശുകൊണ്ട് കണ്ണൂര്‍ കോണ്‍ഗ്രസ് ഓഫീസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ഡി. സി.സി. ഓഫീസിന് ‘പാച്ചേനി ഭവന്‍’ എന്ന് നാമകരണം ചെയ്യണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാദ് ആലംകോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗ്ലോബല്‍ നേതാക്കന്മാരായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി നേതാക്കന്മാരായ ശങ്കര്‍ എളംകൂര്‍, സിദ്ധിഖ് കല്ലൂപ്പറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, ശ്രീജിത് കോലോത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്‌യ കൊടുങ്ങലൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ജില്ലാ ഭാരവാഹികളായ സലിം ആര്‍ത്തിയില്‍, ഷാജി മഠത്തില്‍, സജീര്‍ പൂന്തുറ, അജയന്‍ ചെങ്ങന്നൂര്‍, കെ. കെ. തോമസ്, സലാം ഇടുക്കി, ശുകൂര്‍ ആലുവ, സോണി ത്രീശൂര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം. ടി. ബൈജു കണ്ണൂര്‍, ഷിജു കോട്ടയം, വിനേഷ് ഒതായി, ജംഷാദ് തുവൂര്‍, അബ്ദുല്‍ കരീം കൊടുവള്ളി, ജയന്‍ മുസാമിയ, തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ഷാനവാസ് മുനമ്പത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.