നൗഫല്‍ പാലക്കാടന്‍
റിയാദ്: പ്രവാസി സമൂഹം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ സേനയാണെന്ന് ഒഐസിസി ഗോളബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. ലോകമാകെ പരന്ന് കിടക്കുന്ന മായാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ പോലെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തന്നവരാണ്. സര്‍ക്കാരുകള്‍ പ്രവാസികളെ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല അവഗണിക്കുകയാണെന്നും അദ്ദേഹം റിയാദില്‍ കുറ്റപ്പെടുത്തി.
ലോക കേരളസഭ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നതല്ലാതെ പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. മുഖ്യമന്ത്രി ലോകം ചുറ്റി പ്രഖ്യാപനങ്ങള്‍ നടത്തുന്നന്നതിലപ്പുറം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ലോകകേരള സഭ മുന്‍ അംഗം കൂടിയായ ശങ്കരപ്പിള്ള പറഞ്ഞു.
കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ കേരളത്തില്‍ നട്ടംതിരിയുകയാണ്. പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി പൂട്ടി കിടക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്ന് വിദഗ്ദ്ധരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനായ ഒ.ഐ.സി.സിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 31 വരെ ക്യാമ്പയിന്‍ തുടരാന്‍ കെ.പി.സി.സി അനുമതി നല്‍കിയിട്ടുണ്ട്. 2023ന്റെ ആദ്യപകുതി ആകുന്നതോടെ പുതിയ കമ്മറ്റികള്‍ നിലവില്‍ വരും. രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. എന്നാല്‍ അതാത് മേഖലകളില്‍ നിന്ന് വിയോജിപ്പുകളില്ലാതെ കമ്മറ്റി നിര്‍ദേശിച്ചാല്‍ പരിഗണിക്കും. പാര്‍ട്ടി അംഗത്വമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സുരക്ഷാ പദ്ധതികള്‍ നാപ്പാക്കുന്നത് സംബന്ധിച്ച് കേരളത്തിലെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച തുടരുന്നുണ്ട്. വിദേശത്തുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് അവരവരുടെ ഡി സി സിയില്‍ അര്‍ഹമായ പരിഗണ നല്‍കുന്നകാര്യം സജീവ ചര്‍ച്ചയിലുണ്ട്. കെ പി സി സി യിലും പ്രവാസി പ്രതിനിധികള്‍ക്ക് അവസരം ആവശ്യമാണ്. റിയാദ് ഒഐസിസി സംഘടിപ്പിക്കുന്ന ‘പൊളിറ്റിക്കല്‍ കഫെ’ എന്ന പരിപാടിയില്‍ പങ്കെടുക്കാാനാണ് അദ്ദേഹം റിയാദിലെത്തിയത.
വാര്‍ത്ത സമ്മേളനത്തില്‍ ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി,സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞികുമ്പള,ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം.സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര.നാഷണല്‍ ജന. സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.